കാലിന്‍റെ വിണ്ടുകീറല്‍ മാറാന്‍

രാത്രി കിടക്കുന്നതിനു മുന്‍പ് പാദങ്ങള്‍ വൃത്തിയാക്കിയതിനുശേഷം ആവണക്കെണ്ണ പുരട്ടുക.
വേപ്പിലയും പച്ചമഞ്ഞളും തൈരു ചേര്‍ത്ത് അരച്ചെടുത്ത് കുഴമ്പ് രൂപത്തിലാക്കി കാല്‍‍വെള്ളയില്‍ സമൂലം പുരട്ടുക.
പിഞ്ചു കശുവണ്ടിയുടെ കറ ഉപ്പൂറ്റിയുടെ വിള്ളല്‍ ഭാഗത്ത് പുരട്ടുക.
മൈലാഞ്ചിയും പച്ചമഞ്ഞളും കാല്‍ വെള്ളയില്‍‍ അരച്ച് ചേര്‍ക്കുക.
ഒരു പിടി അരി തേങ്ങാവെള്ളത്തില്‍ മൂന്നു ദിവസം ഇട്ടുവെച്ചശേഷം കുതിര്‍ന്ന അരി അരച്ചെടുത്ത് ഉപ്പൂറ്റിയില്‍ ലേപനം ചെയ്യുക.
കനകാംബരത്തിന്‍റെ ഇല അരച്ച് ഉപ്പൂറ്റിയില്‍ പുരട്ടുക.
ചൂടുവെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും കലര്‍ത്തി അതില്‍ പാദങ്ങള്‍ മുക്കിവെക്കുക. പിന്നീട് പാദങ്ങളില്‍ ചെരുനാരങ്ങനീര് പുരട്ടി ഉരച്ചു കഴുകിയാല്‍ കാലിന്‍റെ ഉപ്പൂറ്റി വിള്ളല്‍ മാറുകയും പാദങ്ങള്‍ക്ക് ഭംഗി ലഭിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *