എല്ലാ ഭക്ഷണ വിഭവങ്ങളിലും ഏറ്റവുമധികം ഉപയോഗിക്കുപ്പെടുന്ന ഒരു ചേരുവയാണ് ഏലം. ഏലം അഥവാ ഏലയ്ക്കാ എന്നൊക്കെ വിളിക്കുന്ന ഈ ചേരുവ പലതരം കറിക്കൂട്ടുകളിലും, അരി വിഭവങ്ങളിലും, തണുത്തതും ചൂടുള്ളതുമായ പാനീയങ്ങങ്ങളിലും മധുരപലഹാരങ്ങളിലും ഒക്കെ വ്യാപകമായി ഉപയോഗിക്കാറുള്ള ഒന്നാണ്. ശരീരത്തിന്റെ ആരോഗ്യപ്രശ്നങ്ങളായ ദഹനക്കേട്, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങളെ ഫലപ്രദമായി ചികിത്സിക്കാൻ ശേഷിയുള്ള ഒന്നാണ് ഏലം.
എന്നാൽ ഏലം എന്ന ഈ ഔഷധ വിഭവം നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ശരീരഭാരം കുറയ്ക്കാൻ സഹായകമായ പ്രത്യേക പോഷകങ്ങളും അവശ്യ എണ്ണകളുടെ സവിശേഷതകളും ഈ സുഗന്ധവ്യഞ്ജനത്തിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തിൽ കത്തിച്ചു കളഞ്ഞു കൊണ്ട് ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇത് ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ തടയുക മാത്രമല്ല, കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഗ്ലൂക്കോസ് പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
