നല്ല പുരികത്തിനായി ഇതാ ചില മാര്‍ഗങ്ങള്‍.!

നല്ല കട്ടിയുള്ള ഷേപ്പുള്ള പുരികം എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ പലര്‍ക്കും ഇത് ലഭിക്കാറില്ല. കുഞ്ഞുനാളില്‍ കണ്‍മഷി കൊണ്ട് നന്നായി വരയ്ക്കാത്തത് കൊണ്ടാം പുരികം ഇല്ലാത്തത് എന്ന് പലരും പറയാറുണ്ട്. എന്നാല്‍ നല്ല പുരികം ഉള്ളവരുടെത് താരനും മറ്റും കാരണം കൊഴിഞ്ഞ് പോകാറുമുണ്ട്. പുരികം വരാനായി പലതും വാരിത്തേയ്ക്കുന്നത് പതിവാണ്. ഇത് ചിലപ്പോള്‍ ഉള്ളതും കൂടി കൊഴിഞ്ഞ് പോകാന്‍ കാരണമാവുകയും ചെയ്യാം.

നല്ല ഭംഗിയുള്ള ആകൃതിയുള്ള പുരികത്തിനായി നമുക്ക് ധൈര്യമായി ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. അത് എന്തൊക്കെയെന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ല എന്ന് ഉറപ്പായിട്ടും പറയാവുന്നതാണ്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ രോമവളര്‍ച്ചയെ സഹായിക്കുന്നു. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അല്‍പം ഒലീവ് ഓയില്‍ പുരികത്തിനു മുകളിലായി തേച്ച് പിടിപ്പിക്കാം. ഇത് പുരികത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കും. നല്ല ആകൃതിയുള്ള പുരികം വളരുന്നതിന് സഹായിക്കുന്നു.

ആവണക്കെണ്ണ

രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പായി അല്‍പം ആവണക്കെണ്ണ പുരികത്തിനു മുകളിലായി തേച്ച് പിടിപ്പിക്കുക. ഇത് പുരികം കൊഴിയുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ആല്‍മണ്ട് ഓയില്‍

സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ആല്‍മണ്ട് ഓയില്‍. ഇത് പുരികത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. ബദാം എണ്ണ അഥവാ ആല്‍മണ്ട് ഓയില്‍ നല്ല രീതിയില്‍ പുരികത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ഇത് പുരികത്തിനു താഴെയുള്ള ചര്‍മ്മത്തെ ഉത്തേജിപ്പിക്കുകയും പുരികത്തെ വളരാന്‍ സഹായിക്കുകയും ചെയ്യുന്നു.

കറ്റാര്‍വാഴ നീര്

ആകൃതിയൊത്ത പുരികത്തിന് കറ്റാര്‍ വാഴ നീര് വളരെയധികം സഹായകമാണ്. കറ്റാര്‍ വാഴ നീര് കൊണ്ട് എന്നും രാവിലേയും വൈകിട്ടും മസ്സാജ് ചെയ്യുക. ഇത് കൊഴിഞ്ഞ പുരികത്തിന് പകരം നല്ലതു പോലെ നല്ല കറുത്ത പുരികം വരുന്നതിന് സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *