അറിയാമോ കാട മുട്ടയുടെ രഹസ്യങ്ങള്‍.?

ഒരു കാടമുട്ട എന്ന് പറഞ്ഞാല്‍ അഞ്ച് മുട്ടയ്ക്ക് തുല്യമാണ് ഇത് ഒരു പഴമൊഴി മാത്രമല്ല പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളതാണ്. കാടമുട്ട കഴിക്കുന്നതിലൂടെ ‘ഗാള്‍ബ്ലാഡര്‍ സ്റ്റോണ്‍’ ഇല്ലാതാക്കാന്‍ കഴിയും. ഇത് കല്ലുകളുടെ വളര്‍ച്ച തുടക്കത്തില്‍ തന്നെ തടയും. ഇതി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ലെ​സി​തിന്‍ സം​യു​ക്ത​മാ​ണ് ഇ​തി​ന് സ​ഹാ​യി​ക്കു​ന്ന​ത്. കൂടാതെ ശ​രീ​ര​ത്തി​ന് പ്ര​തി​രോ​ധ​ശേ​ഷി നല്‍​കാന്‍ അ​ത്യു​ത്ത​മ​മാ​ണ് കാ​ട​മു​ട്ട. കാ​ഴ്ച​യില്‍ കു​ഞ്ഞ​നെ​ങ്കി​ലും 13 ശ​ത​മാ​നം പ്രോ​ട്ടീ​നും വൈ​റ്റ​മിന്‍ ബി 140 ശ​ത​മാ​ന​വും അ​ട​ങ്ങി​യി​ട്ടു​ള്ള​വ​യാ​ണ് ഇ​വ. കാ​ട​മു​ട്ട​യില്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന അ​യണ്‍ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ര​ക്തം വര്‍​ദ്ധി​പ്പി​ക്കാ​നും ഹീ​മോ​ഗ്ലോ​ബി​ന്‍റെ അ​ള​വ് വര്‍​ദ്ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്കും.കാടമുട്ടയുടെ സ്ഥിരമായ ഉപയോഗം പല രോഗങ്ങളെയും ചെറുക്കാന്‍ സഹായിക്കുന്നു. ദഹനേന്ദ്രിയങ്ങള്‍ക്കുള്ള തകരാറുകളും അള്‍സര്‍ പോലുള്ള അസുഖങ്ങളെയും പ്രതിരോധിക്കുന്നതിന് കാടമുട്ടയുടെ ഉപയോഗം സഹായിക്കുന്നു. തലച്ചോറിന്‍റെ ആരോഗ്യവും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കാന്‍ കാടമുട്ടയുടെ ഉപയോഗം കൊണ്ട് സാധിക്കും. കൂടാതെ നാഡീവ്യൂഹത്തിന്‍റെ ആരോഗ്യത്തിനും കാടമുട്ട കഴിക്കന്നത് നല്ലതാണ്. ശരീരത്തില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങളെയും അമിതമായുള്ള ലോഹാംശങ്ങളെയും പുറത്തുകളയുന്നതിന് കാടമുട്ടയുടെ ഉപയോഗം കൊണ്ട് സാധിക്കുന്നു. ചൈനാക്കാര്‍ ക്ഷയം, ആസ്ത്മ, പ്രമേഹം എന്നിങ്ങനെ പല രോഗങ്ങളുടെ ചികിത്സയ്ക്കായി കാടമുട്ട ഉപയോഗിച്ചിരുന്നു.കാടമുട്ടയില്‍ കാര്‍ബോഹൈഡ്രേറ്റ് കുറവും പ്രോട്ടീന്‍ കൂടുതലും ആണ്. ചീത്ത കൊളസ്‌ട്രോള്‍ (LDL) കുറവും നല്ല കൊളര്‍സ്‌ട്രോള്‍ (HDL) കൂടുതലും ആണ്. അക്കാരണത്താല്‍ ഹൃദയാരോഗ്യത്തിന് കാടമുട്ട വളരെ നല്ലതാണ്. കാടമുട്ട രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു.ഫോളിക്ക് ആസിഡ്, വിറ്റാമിന്‍ 12, അയണ്‍, ഫോസ്ഫറസ്, പ്രോട്ടീന്‍ റീബോഫ്‌ലേവിന്‍, സെലിനിയം എന്നിവ കാടമുട്ടയില്‍ അടങ്ങിയിരിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുന്നതിന് കാടമുട്ട നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *