ബീറ്റ്‌റൂട്ടിന്‍റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ആരും പറയേണ്ട ആവശ്യമില്ല. അത്രയ്ക്കധികം ആരോഗ്യ ഗുണങ്ങളാണ് ബീറ്റ്‌റൂട്ടിനുള്ളത്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ബീറ്റ്‌റൂട്ട് പുഴുങ്ങിക്കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം എന്നതാണ് സത്യം. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് ബീറ്റ്‌റൂട്ട് വേവിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നത്. സ്ത്രീകളേക്കാള്‍ പുരുഷന്‍മാര്‍ക്കാണ് ബീറ്റ്‌റൂട്ട് ആരോഗ്യം കൂടുതല്‍ നല്‍കുന്നത്. ഇത് നമ്മളെ വലയ്ക്കുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ശരീരത്തില്‍ ധാരാളം ടോക്‌സിന്‍ ഉണ്ടെന്നത് വാസ്തവമാണ്. ഓരോരുത്തരുടേയും ശരീരത്തില്‍ ഓരോ അളവിലാണ് ഇത് അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബീറ്റ്‌റൂട്ട്. എല്ലാവരുടേയും ശരീരത്തില്‍ ടോക്‌സിന്‍ അടങ്ങിയിട്ടുണ്ട്. ഈ ടോക്‌സിനെ പുറന്തള്ളുന്നതിന് ബീറ്റ്‌റൂട്ടിന് കഴിയും. ഇത് കരളിനെ പ്രവര്‍ത്തനക്ഷമമാക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്നു.
ആരോഗ്യത്തിന് വളരെയധികം ആവശ്യമുള്ള ഒന്നാണ് വിറ്റാമിനും മിനറിലുകളും. ഇതെല്ലാം ബീറ്റ്‌റൂട്ടില്‍ ധാരാളമുണ്ട്. വിറ്റാമിനുകളും ധാരാളം മിനറലുകളും അടങ്ങിയിട്ടുള്ളതാണ് ബീറ്റ്‌റൂട്ട്. എന്നാല്‍ ഇത് വേവിക്കുമ്പോള്‍ ഒരിക്കലും ഇതിന്‍റെ ഗുണം നഷ്ടപ്പെടുന്നില്ല. ഇതിലടങ്ങിയിട്ടുള്ള ഫോളിക് ആസിഡ്, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവയെല്ലാം അതിന്‍റെ വര്‍ദ്ധിച്ച ഗുണത്തോടെയാണ് ശരീരത്തിലെത്തുന്നത്. അതുകൊണ്ട് തന്നെ പുരുഷന്‍മാര്‍ക്ക് എല്ലാ വിധത്തിലും ഉപയോഗപ്രദമാണ്.
ശാരീരിക പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല ശാരീരികമായ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും ബീറ്റ്‌റൂട്ട് ഉത്തമമാണ്. പല വിധത്തിലും ഇത് ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ലൈംഗിക ശേഷിക്കുറവ് പരിഹരിക്കാന്‍ ഏറ്റവും ഉത്തമമാണ് പുഴുങ്ങിയ ബീറ്റ്‌റൂട്ട്. പ്രകൃതിദത്ത വയാഗ്രയായി ഉപയോഗിക്കാവുന്ന പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു.
