അസുഖങ്ങള്‍ അകറ്റാനുള്ള കടുകിന്‍റെ മാന്ത്രിക ഗുണങ്ങള്‍ കൊണ്ടുതന്നെയാണ് എല്ലാ കറികളിലും കടുക് ചേര്‍ക്കുന്നത്. കടുക് ദിവസവും ആഹാരത്തിന്‍റെ ഭാഗമാക്കുന്നതിലൂടെ ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നീ അസുഖങ്ങള്‍ വരാതെ സംരക്ഷിക്കാനാകും.
ആരോഗ്യകരമായി വടിവൊത്ത ശരീരം സ്വന്തമാക്കാനുള്ള ഉത്തമ മാര്‍ഗം കൂടിയാണ് കടുക് ആഹാരത്തിന്‍റെ ഭാഗമാക്കുക എന്നത്. ചര്‍മ്മ സംരക്ഷനത്തിനും നിത്യ യൌവ്വനം തരുന്നതിനും കടുകിന് പ്രത്യേക കഴിവാണുള്ളത്.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും നല്ലതാണ് കടുക്. ഇരുമ്പ്, മാംഗനീസ്, കോപ്പര്‍ തുടങ്ങി നിരവധി അടിസ്ഥാന മൂലകങ്ങള്‍ അടങ്ങിയ കടുക് ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. qualities of mustard
ഇന്നത്തെ കാലത്ത് ആളുകള്‍ ഏറ്റവുമധികം നേരിടുന്ന പ്രശ്നങ്ങളിലൊന്നായ മൈഗ്രെയ്ന്‍ ചെറുക്കാനും കടുകിന് കഴിവുണ്ട്. കാഴചയില്‍ കുഞ്ഞനാണെങ്കിലും സെലേനിയം, മഗ്നീഷ്യം എന്നിവ ധാരാളമായി കടുകില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ മഗ്നീഷ്യം രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിന് ഉത്തമമാണ്.
കടുകില്‍ അടങ്ങിയിരിക്കുന്ന സോലുബിള്‍ ഡയെറ്ററി ഫൈബര്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ്. ഇതുകൊണ്ടു തന്നെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും.
ദിവസവും ഒരു നേരം കടുകെണ്ണ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് വേദനയകറ്റാന്‍, പ്രത്യേകിച്ച് നടുവേദന അകറ്റാന്‍ ഏറ്റവും നല്ലതാണ്. ചര്‍മത്തിന്‍റെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. കരോട്ടിനുകള്‍, ലൂട്ടെയ്ന്‍, എന്നിവ ധാരാളമായി കടുകിലടങ്ങിയിരിക്കുന്നു. ഇവയെല്ലാം ഒരുമിച്ച് ലഭിക്കുന്നത് ആന്‍റി ഓക്സിഡന്‍റുകളെ ലഭ്യമാക്കുകയും പ്രായാധിക്യത്തിന്‍റെ ലക്ഷണങ്ങളെ തടയുകയും ചെയ്യും.
