കിഡ്ണി സ്റ്റോൺ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട 6 മുൻകരുതലുകൾ

കിഡ്ണി സ്റ്റോൺ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട 6 മുൻകരുതലുകൾ
1) ധാരാളം വെള്ളം കുടിക്കുക: സ്റ്റോണിന്റെ അസുഖത്തിൽ നിന്നും ശരീരത്തെ രക്ഷിക്കാൻ ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. 2 മണിക്കൂർ കൂടുമ്പോൾ നിങ്ങൾക്ക് വാഷ് റൂമിൽ പോകാൻ തോന്നുന്നില്ല എങ്കിൽ
അതിനർത്ഥം നിങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എന്നു തന്നെയാണ്.

2) നാരങ്ങ വെള്ളം: വേനൽ കാലത്ത് നാരങ്ങവെള്ളം ധാരാളമായി കുടിക്കുക. നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിൽ സ്റ്റോണുണ്ടാകുന്നത് തടയും, ഒപ്പം വയറിനുള്ളിലെ ചൂട് കുറയ്ക്കുകയും ചെയ്യും.

3) കഫീൻ: ചായ, കാപ്പി എന്നിവ ഒഴിവാക്കണം. നിങ്ങൾ ഇത്തരം പാനീയങ്ങൾ ആവശ്യത്തിൽ കൂടുതൽ കുടിക്കുന്ന ശീലമുള്ള ആളാണെങ്കിൽ നിങ്ങൾ ചെയ്യുന്നത് വളരെ വലിയൊരു തെറ്റാണ്. കഫീനിന്റെ ആധിക്യം ഡീഹൈഡ്രേഷന് കാരണമാകും.

4) സോഡ ഒഴിവാക്കുക: ഓക്സിലേറ്റിന്റെ അളവ് കൂടുതൽ ഉള്ള പാനിയങ്ങൾ ഒഴിവാക്കുക, സോഡ, ഐസ് ടീ, ചോക്ലേറ്റ്, സ്ട്രോബെറി, നട്സ് എന്നിവ ഇതിൽ പെടും. ഇവയെല്ലാം ചൂട് കാലത്ത് അധികമായി കഴിക്കുന്നത് ഒഴിവാക്കണം.

5) ഉപ്പ് കുറച്ച്: ചൂട് സമയത്ത് ഉണ്ടാകുന്ന കിഡ്നി സ്റ്റോണിൽ നിന്നും രക്ഷനേടാൻ ഭക്ഷണത്തിൽ ഉപ്പ് ഉപയോഗിക്കുന്നത് കുറയ്ക്കുക. ഇത് ഒരു ശീലമാക്കി ഉപ്പ് ഉപയോഗം കുറച്ചാൽ സ്റ്റോണിന്റെ പ്രശ്നങ്ങളിൽ നിന്നും ഒരു പരിധിവരെ രക്ഷനേടാം.

 

6) ശരിയായ അളവിൽ പ്രോട്ടീൻ: മാംസാഹാരം, മുട്ട, മത്സ്യം തുടങ്ങിയ പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ചൂട് സമയത്ത് അധികം കഴിക്കതിരിക്കുന്നതാണ് നല്ലത്. ഇവയിൽ അടങ്ങിയിരിക്കുന്ന പ്യൂരിൻ എന്ന പ്രകൃതിദത്ത പദാർത്ഥം ദഹന സമയത്ത് യൂറിക് ആസിഡായി പരിണമിക്കുന്നു, അത് കിഡ്നി സ്റ്റോണിന് കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *