കണ്ണിനു താഴെയുള്ള കറുപ്പു മാറ്റാൻ തേന്‍

കണ്‍തടത്തിലെ കറുപ്പ് ഒരുപാട് ആളുകളെ അലട്ടുന്ന ഒരു സൗന്ദര്യപ്രശ്‌നമാണ്. ഉറക്കക്കുറവ്, സ്‌ട്രെസ്, ഭക്ഷണത്തിലെ പോഷകങ്ങളുടെ അപര്യാപ്തത, കമ്പ്യൂട്ടര്‍, ടിവി എന്നിവയുടെ അമിത ഉപയോഗം, പാരമ്പര്യം എന്നിവയെല്ലാം കണ്‍തടത്തിലെ കറുപ്പിനു കാരണമാകും.കണ്‍തടത്തിലെ കറുപ്പു മാറ്റാന്‍ ചികിത്സാരീതികളുണ്ട്. ചില വീട്ടുവൈദ്യങ്ങളുമുണ്ട്.കണ്‍തടത്തിലെ കറുപ്പു മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. തേനുപയോഗിച്ച് കണ്‍തടത്തിലെ കറുപ്പെങ്ങനെ മാറ്റുമെന്നു നോക്കൂ,
നല്ലപോലെ പഴുത്ത പഴം ഉടയ്ക്കുക. ഇതില്‍ തേന്‍ ചേര്‍ത്ത് കണ്ണിനു ചുറ്റും പുരട്ടാം. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം

തേന്‍. ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഇത് കണ്ണിനു ചുറ്റും പുരട്ടാം. കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ഇത് സഹായിക്കും.

കണ്ണിനു ചുറ്റും തേന്‍ പുരട്ടുക. ഇത് അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.

കുക്കുമ്പര്‍ ജ്യൂസ്, തേന്‍ എന്നിവ 1, 2 എന്ന ആനുപാതത്തില്‍ കലര്‍ത്തുക. ഇത് കണ്‍തടത്തില്‍ പുരട്ടാം

അര ടീസ്പൂണ്‍ തേനിലേയ്ക്ക് നാലഞ്ചു തുള്ളി ബദാം ഓയില്‍ ചേര്‍ത്തിളക്കുക. ഇത് കണ്ണിനു ചുറ്റും പുരട്ടാം. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാം.

Leave a Reply

Your email address will not be published. Required fields are marked *