രാവിലത്തെ കുളിയേക്കാള്‍ ഉത്തമം രാത്രി കുളിയോ ?

ചൂടുകാലമായാല്‍ ഇടയ്ക്കിടെ കുളിക്കുന്ന സ്വഭാവമാണ് ചിലര്‍ക്ക്. പൊതുവേ രണ്ട് നേരവും കുളിച്ച് ശരീര ശുദ്ധി വരുത്തുന്നവരാണ് മലയാളികള്‍. എന്നാല്‍ രണ്ട് നേരം കുളിക്കുന്നത് കൊണ്ട് വല്ല ഗുണവുമുണ്ടോ? എന്ന് ചിലരെങ്കിലും ചോദിക്കും. രണ്ട് നേരം കുളിക്കുന്നതില്‍ രാത്രി കുളിയാണ് മറ്റെല്ലാത്തിനെക്കാളും നല്ലത്. നമ്മുടെ ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ഇതാണത്രേ.

ദിവസം മുഴുവന്‍ ചൂടും വെയിലും എല്ലാമേറ്റ് ആകെ തളര്‍ന്ന അവസ്ഥയിലാകും നമ്മുടെ ശരീരം. കിടക്കുന്നതിനു മുന്‍പുള്ള ഈ കുളി അതെല്ലാം നീക്കം ചെയ്ത് ചര്‍മത്തിനു പരിപാലനം നല്‍കുന്നു. രാവിലെ ഉറക്കക്ഷീണമെല്ലാം മാറ്റാനും കുളി നല്ലതാണ്. ഉന്മേഷവും ഉത്സാഹവും നല്‍കാന്‍ രാവിലത്തെ കുളിക്കു സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *