ഒരു കാടമുട്ട എന്ന് പറഞ്ഞാല്‍ അഞ്ച് മുട്ടയ്ക്ക് തുല്യമാണ് ഇത് ഒരു പഴമൊഴി മാത്രമല്ല പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളതാണ്. കാടമുട്ട കഴിക്കുന്നതിലൂടെ ‘ഗാള്‍ബ്ലാഡര്‍ സ്റ്റോണ്‍’ ഇല്ലാതാക്കാന്‍ കഴിയും. ഇത് കല്ലുകളുടെ വളര്‍ച്ച തുടക്കത്തില്‍ തന്നെ തടയും. ഇതിലടങ്ങിയിരിക്കുന്ന ലെസിതിന് സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. കൂടാതെ ശരീരത്തിന് പ്രതിരോധശേഷി നല്കാന് അത്യുത്തമമാണ് കാടമുട്ട. കാഴ്ചയില്‍ കുഞ്ഞനെങ്കിലും 13 ശതമാനം പ്രോട്ടീനും വൈറ്റമിന്‍ ബി 140 ശതമാനവും അടങ്ങിയിട്ടുള്ളവയാണ് ഇവ. കാടമുട്ടയില്‍ അടങ്ങിയിരിക്കുന്ന അയണ്‍ രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വര്‍ദ്ധിപ്പിക്കാനും ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും സഹായിക്കും.കാടമുട്ടയുടെ സ്ഥിരമായ ഉപയോഗം പല രോഗങ്ങളെയും ചെറുക്കാന്‍ സഹായിക്കുന്നു. ദഹനേന്ദ്രിയങ്ങള്‍ക്കുള്ള തകരാറുകളും അള്‍സര്‍ പോലുള്ള അസുഖങ്ങളെയും പ്രതിരോധിക്കുന്നതിന് കാടമുട്ടയുടെ ഉപയോഗം സഹായിക്കുന്നു. തലച്ചോറിന്റെ ആരോഗ്യവും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കാന്‍ കാടമുട്ടയുടെ ഉപയോഗം കൊണ്ട് സാധിക്കും. കൂടാതെ നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിനും കാടമുട്ട കഴിക്കന്നത് നല്ലതാണ്. ശരീരത്തില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങളെയും അമിതമായുള്ള ലോഹാംശങ്ങളെയും പുറത്തുകളയുന്നതിന് കാടമുട്ടയുടെ ഉപയോഗം കൊണ്ട് സാധിക്കുന്നു. ചൈനാക്കാര്‍ ക്ഷയം, ആസ്ത്മ, പ്രമേഹം എന്നിങ്ങനെ പല രോഗങ്ങളുടെ ചികിത്സയ്ക്കായി കാടമുട്ട ഉപയോഗിച്ചിരുന്നു.കാടമുട്ടയില്‍ കാര്‍ബോഹൈഡ്രേറ്റ് കുറവും പ്രോട്ടീന്‍ കൂടുതലും ആണ്. ചീത്ത കൊളസ്ട്രോള്‍ (LDL) കുറവും നല്ല കൊളര്‍സ്ട്രോള്‍ (HDL) കൂടുതലും ആണ്. അക്കാരണത്താല്‍ ഹൃദയാരോഗ്യത്തിന് കാടമുട്ട വളരെ നല്ലതാണ്. കാടമുട്ട രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു.ഫോളിക്ക് ആസിഡ്, വിറ്റാമിന്‍ 12, അയണ്‍, ഫോസ്ഫറസ്, പ്രോട്ടീന്‍ റീബോഫ്ലേവിന്‍, സെലിനിയം എന്നിവ കാടമുട്ടയില്‍ അടങ്ങിയിരിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുന്നതിന് കാടമുട്ട നല്ലതാണ്.
അറിയാമോ കാട മുട്ടയുടെ രഹസ്യങ്ങള്‍.?

Related Posts
സൂക്ഷിച്ചില്ലെങ്കിൽ അപകടം; വെരിക്കോസ് വെയിൻ, ലക്ഷണങ്ങളും സങ്കീർണതകളും അറിയാം…
കാലിലെ സിരകളില്‍ ഉണ്ടാവുന്ന തടിപ്പിനെയാണ് വെരിക്കോസ് വെയിനുകള്‍ എന്നുപറയുന്നത്. കാലുകളില്‍ നിന്ന് അശുദ്ധരക്തം...
വയറുകുറയ്ക്കാനും, കൊഴുപ്പ് ഇല്ലാതാക്കാനും വെളുത്തുള്ളി.!
ആയുര്‍വേദത്തിലും മറ്റും ഔഷധഗുണമുള്ളത് എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ് വെളുത്തുള്ളി. പലരോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി...
വര്‍ഷങ്ങളായി ഒരേ മുറിയില്‍ സെക്സ് ചെയ്യുന്ന ദമ്പതികളുടെ ശ്രദ്ധക്ക്; ഇതൊന്നു പരീക്ഷിച്ചു നോക്കൂ.!
ഒരേ മുറിയില്‍ത്തന്നെ വര്‍ഷങ്ങളായി സെക്സ് ചെയ്യുന്ന ദമ്ബതികള്‍ക്കിടയില്‍ വേഗം മടുപ്പിന്റെ പുകമറ വന്നു...